രാജ്യവ്യാപകമായി ഓഫീസുകളില്‍ സിബിഐ റെയ്ഡ്
ദില്ലി: ജൂണ്‍ 30 വ്യാഴാഴ്ച രാജ്യവ്യാപകമായി 60 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. ആദായനികുതി, കസ്റംസ്, സെന്‍ട്രല്‍ എക്സൈസ് തുടങ്ങിയ വിവിധ ഓഫീസുകളിലാണ് റെയ്ഡ്.
ജൂണ്‍ 30 വ്യാഴാഴ്ച രാവിലെ തന്നെ ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വസതികളിലും സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടങ്ങി. മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് റെയ്ഡിന് നിയോഗിക്കപ്പെട്ടത്.
ദില്ലിയില്‍ 10 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് സിപിഐ രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നത്. ഫിബ്രവരി രണ്ടിനും ഏപ്രില്‍ ആറിനും നടത്തിയ റെയ്ഡുകളില്‍ കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ആദ്യത്തെ റെയ്ഡില്‍ 194 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. ഒരു കോടി രൂപയും 10 കോടിയുടെ സ്വത്തുക്കളും കണക്കില്‍പെടാത്തതായി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ റെയ്ഡില്‍ പണവും സ്വത്തുക്കളും മറ്റും വിലപിടിച്ച സാധനങ്ങളുമായി 11.6 കോടി രൂപ കണക്കില്‍പെടാത്തതായി കണ്ടെത്തിയിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലുമാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications