കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്എം റേഡിയോവില്‍ 20 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

  • By Staff
Google Oneindia Malayalam News

ദില്ലി: എഫ്എം റേഡിയോയില്‍ കേന്ദ്രസര്‍ക്കാര്‍ 20 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്താവിനിമയമന്ത്രി ജയ്പാല്‍ റെഡ്ഢി അറിയിച്ചതാണ് ഇക്കാര്യം. 90 നഗരങ്ങളിലായി പുതിയ 330 എഫ്എം സ്റേഷനുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ എഫ്എമ്മില്‍ വാര്‍ത്തകളും സമകാലീന വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരിപാടികളും സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ല. റേഡിയോ രംഗം സ്വകാര്യവല്‍ക്കരിക്കുന്നതു വഴി ഈ രംഗത്ത് ഒരു പുതുവിപ്ലവത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. ഇതുവഴി പുതിയ ജോലിസാധ്യതകളും ലഭ്യമാകും.

എഫ്എമ്മില്‍ ഇപ്പോഴുളള ലൈസന്‍സ് ഫീസ് സമ്പ്രദായം നിര്‍ത്തലാക്കി വരുമാനം പങ്കുവയ്ക്കുന്ന സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.ലൈസന്‍സ് ഫീസ് പദ്ധതി റേഡിയോ രംഗത്തെ തകര്‍ക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇതുപ്രകാരം അനുമതി നല്‍കിയ 108 കേന്ദ്രങ്ങളില്‍ 21 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ തന്നെ രണ്ടെണ്ണം അടച്ചുപൂട്ടാനൊരുങ്ങുകയാണ്.

പുതിയ പദ്ധതി പ്രകാരം എഫ്എം ഓപ്പറേറ്റര്‍മാര്‍ക്ക് നികുതിയില്‍ നാലു ശതമാനം വാര്‍ഷികലൈസന്‍സ് ഫീസായി നല്‍കണം. ഇപ്പോഴുള്ള ഓപ്പറേറ്റര്‍മാര്‍ക്കും പുതിയ പദ്ധതിയിലേക്ക് മാറാനാകും. ഈ പദ്ധതി ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും. ഇതു നടപ്പാക്കുമ്പോള്‍ നികുതിലാഭത്തെപ്പറ്റി സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. സ്വകാര്യ റേഡിയോ രംഗത്ത് പുരോഗതിയുണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ഉറ്റുനോക്കുന്നത്.

വാര്‍ത്തകളും സമകാലീനവിഷയങ്ങളെപ്പറ്റിയുളള പരിപാടികളും സ്വകാര്യരംഗത്ത് അനുവദിക്കില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഭാവിയില്‍ ഇത്തരമൊരു സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല.ഇതനുവദിക്കുന്നതിനു മുന്‍പ് പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും റെഡ്ഢി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X