ഗൗതം ഗോസ്വാമി കോടതിയില്‍ കീഴടങ്ങി
പാറ്റ്ന: മുന്‍ പാറ്റ്ന ജില്ലാ മജിസ്ട്രേറ്റും ബീഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ കുംഭകോണ കേസിലെ പ്രതിയുമായ ഗൗതം ഗോസ്വാമി ജൂണ്‍ 30 വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങി.
പാറ്റ്നയിലെ വിജിലന്‍സ് ജഡ്ജി മുമ്പാകെ കീഴടങ്ങിയ ഗോസ്വാമിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പാറ്റ്നയിലെ ബേയൂര്‍ ജയിലായിരിക്കും ഗോസ്വാമിയെ കസ്റഡിയില്‍ വയ്ക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ഗോസ്വാമിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പാറ്റ്ന ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങലുണ്ടായത്. കേസില്‍ ജൂലൈ ആറിന് കോടതി വാദം കേള്‍ക്കും.
വെള്ളപ്പൊക്കെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഗോസ്വാമിക്കും മറ്റ് എട്ടുപേര്‍ക്കുമെതിരെ മെയ് 31ന് അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications