ഖനിയപകടം: 14 മൃതദേഹങ്ങളും കണ്ടെടുത്തു
ഹസാരിബാഗ്: ജൂണ്‍ 29 ബുധനാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെടുത്തതോടെ ഝാര്‍ഖണ്ഡിലെ സൗന്ദ ഖനിയിക്കുള്ളില്‍ പെട്ട 14 പേരുടേയും മൃതദേഹം ലഭിച്ചു.
ജൂണ്‍ 15നാണ് കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ അധീനതയിലുള്ള സൗന്ദ ഖനിയില്‍ പണിയെടുത്തുകൊണ്ടിരുന്ന 14 പേര്‍ അകപ്പെട്ടത്. വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഖനിയുടെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേവിക്കാരുള്‍പ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ ഖനിക്കുള്ളിലകപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു.
മരിച്ചവരില്‍ 13 പേര്‍ 18 വയസിനു താഴെയുള്ളവരും ഒരാള്‍ ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്നയാളുമാണ്.












Click it and Unblock the Notifications