നിയമസഭാ സമ്മേളനം ജൂലൈ നാലു മുതല്‍ 28 വരെ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂലൈ നാലു മുതല്‍ 28 വരെ ചേരുമെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ നിയമസഭാസമ്മേളനത്തില്‍ ആദരിക്കും. ആറ് ഓര്‍ഡിനന്‍സുകളും 65 ബില്ലുകളും സമ്മേളനകാലത്ത് പരിഗണിക്കും. സമ്മേളനം പൂര്‍ണമായും നിയമനിര്‍മാണത്തിനായി നീക്കിവയ്ക്കും. അക്രഡിറ്റേഷനുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മീഡിയാറൂമില്‍ പ്രവേശിക്കാന്‍ പാസ് അനുവദിക്കും.
ജൂലൈ 18ന് കേരളം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം അന്ന് നിയമസഭയെ അഭിസംബോധന ചെയ്യുമെന്നും സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications