കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസിസി പുന:സംഘടന തിരഞ്ഞെടുപ്പിന് ശേഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചതിന് ശേഷവും ഡിസിസി പുന:സംഘടന വൈകിയേക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ ഉന്നത നേതാക്കളുടെ അഭിപ്രായം.

ഡിസിസികള്‍ പുന:സംഘടിപ്പിക്കുന്നത് വൈകിക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഡിസിസികള്‍ അഴിച്ചുപണിയാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോഴത്തെ ഡിസിസി നേതൃത്വങ്ങള്‍ക്ക് അഴിച്ചുപണിയില്‍ അതൃപ്തിയുണ്ടാവുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഡിസിസി പുന:സംഘടന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന തീരുമാനത്തിലെത്തിയത്.

കെപിസിസി ഭാരവാഹികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവുകയും ഇക്കാര്യത്തില്‍ ഏതാണ്ട് ധാരണയിലാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും പ്രഖ്യാപനം ഉടനുണ്ടാവാനിടയില്ല.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ. സി. ജോസ്, തലേക്കുന്നില്‍ ബഷീര്‍, പി. പി. ജോര്‍ജ്, പി. സി. ചാക്കോ എന്നിവരുടെ പേരുകളാണ്. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തവരെ ജനറല്‍ സെക്രട്ടറിമാരാക്കാനും ആലോചനുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X