സര്‍വകക്ഷി യോഗം വിളിച്ചതിനെതിരെ മുന്‍ തിര. കമ്മീഷണര്‍
തിരുവനന്തപുരം: വോട്ടര്‍ പട്ടികയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത് ഭരണഘടനാവിരുദ്ധമാണെന്ന് മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷണര്‍ എം. എസ്. ജോസഫ്.
ഇതാദ്യമായാണ് വോട്ടര്‍ പട്ടികയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഒരു മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ക്കുന്നത്. ഇത് സര്‍ക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ ജോലിയല്ല, ഇത് തിരഞ്ഞെടുപ്പു കമ്മീഷന്റെ ജോലിയാണ്. തിരഞ്ഞെടുപ്പുകമ്മീഷനെ വെറും നോക്കുകുത്തിയാക്കുന്ന നടപടിയാണ് ഇത്.
സര്‍ക്കാര്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിക്കുകയാണ്. അഞ്ച് ജില്ലാപഞ്ചായത്തുകളിലെയും ആറ് കോര്‍പറേഷനുകളിലേയും 19 ബ്ലോക്കുകളിലേയും 25 ഗ്രാമപഞ്ചായത്തുകളിലേയും മണ്ഡലപുനനിര്‍ണയം ഇനിയും പൂര്‍ത്തിയാവാനുണ്ട്. ഇത് ചുരുങ്ങിയ സമയത്തിനുളളില്‍ പൂര്‍ത്തിയാക്കാനാവില്ല.
2001ലെയും 2004ലെയും തിരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടികകള്‍ ചേര്‍ത്ത് പുതിയ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പുകമ്മീഷന്‍ തയ്യാറാക്കാന്‍ പാടില്ലായിരുന്നു. ഈ പട്ടികയെക്കുറിച്ച് എല്ലാവര്‍ക്കും പരാതികളുണ്ടെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications