സര്‍ക്കാര്‍ സ്വാശ്രയ കോളജുകളിലെ ഫീസ് കുറയ്ക്കും: മന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ കീഴിലുള്ള സ്വാശ്രയ കോളജുകളിലെ ഫീസ് സര്‍ക്കാര്‍ കോളജുകളിലേ ഫീസിനോട് തുല്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
എല്‍ബിഎസ്, ഐഎച്ച്ആര്‍ഡി കോളജുകളിലാണ് സര്‍ക്കാര്‍ കോളജുകളിലെ ഫീസ്ഘടന നടപ്പിലാക്കുക. വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്. അതേ സമയം സഹകരണ മേഖലയിലുള്ള കോളജുകളിലും സര്‍ക്കാര്‍ കോളജുകളിലെ ഫീസ് ഏര്‍പ്പെടുത്തുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ന്യൂനപക്ഷ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലസ് ടു സീറ്റിന്റെ മാനേജ്മെന്റ് ക്വാട്ട ഇരുപത് ശതമാനം മാത്രമാക്കിയതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications