ഐസ്ക്രീം കേസിലെ വിചാരണ ജൂലൈ 15ലേക്ക് മാറ്റി
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ വിചാരണ ജൂലൈ 15ലേക്ക് മാറ്റി. കോഴിക്കോട് അസിസ്റന്റ് സെഷന്‍സ് ഒന്നാം കോടതിയിലാകും ഇനി കേസിന്റെ വിചാരണ നടക്കുക.
കേസിന്റെ വിചാരണ ജൂണ്‍ 30 വ്യാഴാഴ്ച തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചിരുന്ന രണ്ടാം കോടതിയിലെ ജഡ്ജി ശ്രീദേവി സ്ഥലം മാറിപ്പോയതിനാലാണ് കേസ് മാറ്റിയത്. ശ്രീദേവിക്ക് പകരം ജഡ്ജി എത്താത്തതിനാല്‍ ഒന്നാം കോടതിയിലേക്ക് വിചാരണ മാറ്റുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹൈക്കോടതിയില്‍ ആയതും വിചാരണ തുടങ്ങുന്നത് തടസപ്പെടാന്‍ കാരണമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന ഹര്‍ജികളുടെ പരിഗണനാവേളയിലാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.












Click it and Unblock the Notifications