ഐഎഫ്ഡിപിക്ക് സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം
ദില്ലി: പി. സി. തോമസ് എംപിയുടെ നേതൃത്വത്തിലുള്ള ഐഎഫ്ഡിപിയെ സംസ്ഥാന പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റു പുഴ മണ്ഡലത്തില്‍ നിന്ന് ജയിച്ച പി. സി. തോമസിന് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള 1968ലെ ഉത്തരവ് കമ്മീഷന്‍ അടുത്തിടെ ഭേദഗതി ചെയ്തിരുന്നു. 25 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്തില്‍ നിന്ന് ഒരു എംപി സ്ഥാനത്തിന് പുറമെ രണ്ട് എംഎല്‍എമാര്‍ കൂടിയുള്ള പാര്‍ട്ടിക്ക് മാത്രമേ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം നല്‍കാനാവൂവെന്നായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. എന്നാല്‍ ദേശീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന പാര്‍ട്ടികള്‍ക്കും അംഗീകാര നല്‍കുന്നതിനുള്ള നിബന്ധനകളില്‍ പിന്നീട് കമ്മിഷന്‍ മാറ്റം വരുത്തുകയായിരുന്നു.












Click it and Unblock the Notifications