Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണി നേതൃയോഗം വ്യാഴാഴ്ച

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ജൂണ്‍ 30 വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.എന്‍സിഐയെ മുന്നണിയിലെടുക്കുന്ന പ്രശ്നവും കരിമണല്‍ ഖനനവുമായിരിക്കും യോഗത്തിലെ മുഖ്യചര്‍ച്ചാവിഷയം.

പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ കരുണാകരന്റെ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയോട് എന്ത് സമീപനം വേണമെന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എ.കെ ആന്റണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്താത്ത പ്രശ്നം യോഗത്തില്‍ ഉയര്‍ത്തുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. ഇത് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയെ സഹായിക്കാനായിരുന്നുവെന്നാണ് സിപിഐ കരുതുന്നത്. മാത്രവുമല്ലാ, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന കാര്യം ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതായിരുന്നുവെന്നാണ് അവരുടെ നിലപാട്. ഇക്കാര്യത്തില്‍ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ അവര്‍ക്കു പ്രതിഷേധവുമുണ്ട്.

അടിയന്തിരാവസ്ഥക്കാലത്ത് കരുണാകരന്റെ ചെയ്തികളെ ന്യായീകരിച്ച് അടുത്തിടെ ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി സംസാരിച്ചതും സിപിഐ യോഗത്തില്‍ ഉന്നയിക്കും. എന്‍സിഐയെ മുന്നണിയില്‍ ചേര്‍ക്കേണ്ടെന്നു തന്നെയാണ് സിപിഐ നിലപാട്.

എന്നാല്‍ എന്‍സിഐയോട് തന്ത്രപരമായ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കരുണാകരന് അനുകൂലമായി നില്‍ക്കുന്നതെന്നാണ് സിപിഎം നിലപാട്. ഘടകകക്ഷികള്‍ തങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള സ്ഥാനം പോകുമെന്നു കരുതിയാണ് എന്‍സിഐയെ എതിര്‍ക്കുന്നതെന്നും സിപിഎം കരുതുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭമുണ്ടാക്കുവാനാണ് ശ്രമിക്കേണ്ടതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം.

കരിമണല്‍ ഖനനം, സ്മാര്‍ട്ടി സിറ്റി തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+