സമുദായിക ഇടപെടലിനെ പറ്റി പറയാന്‍ രമേശിന് യോഗ്യതയില്ല: മുരളി
കൊച്ചി: മത സമുദായ നേതൃത്വങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെപ്പറ്റി അഭിപ്രായം പറയാന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് യോഗ്യതയില്ലെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അധ്യക്ഷന്‍ കെ. മുരളീധരന്‍.
ഒരു സമുദായത്തിന്റെ പ്രതിനിധിയായാണ് രമേശ് കെപിസിസി അധ്യക്ഷനായത്. ഒരു സമുദായ സംഘടനയാണ് രമേശിനെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യം ചെന്നിത്തല മറക്കരുത്.
കോണ്‍ഗ്രസില്‍ നിന്നും പോയവര്‍ക്കു വേണ്ടി രമേശ് വാതില്‍ തുറന്നിട്ടാല്‍ തിരിച്ചുവരുന്നതിനു പകരം കൂടുതല്‍ പേര്‍ പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെ കൊണ്ട് സമുദായങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ്. പിന്നീട് അത് അവര്‍ തള്ളിക്കളഞ്ഞു. ഇത് ഇരട്ടത്താപ്പാണ്. ജനങ്ങളുടെ കൈയടി നേടാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്.
സമുദായ നേതാക്കളെ വീട്ടില്‍ കാണുന്നതോ അവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതോ തെറ്റല്ല. എന്നാല്‍ സമുദായ സംഘടനകള്‍ പാര്‍ട്ടി നയം തീരുമാനിക്കുന്നതിനെ അംഗീകരിക്കാനാവില്ല.
സമുദായ സംഘടനകളെക്കൊണ്ട് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ നയം സംബന്ധിച്ച തീരുമാനങ്ങളെടുപ്പിക്കില്ലെന്നും പാര്‍ട്ടിയുടെ നയം തീരുമാനിക്കുന്നത് നിര്‍വാഹക സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications