Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖനനം: നിയമസഭയില്‍ ചര്‍ച്ച വേണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിശദ ചര്‍ച്ച നിയമസഭയില്‍ നടത്തണമെന്ന് ജൂണ്‍ 30 വ്യാഴാഴ്ച ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം അഭിപ്രായപ്പെട്ടു. നിയമസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ നയപരമായ തീരുമാനം മുന്നണി കൈക്കൊള്ളുമെന്നും യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ അറിയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു കാരണവശാലും മാറ്റിവയ്ക്കരുതെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനുളള വോട്ടര്‍പട്ടികയിലെ അപാകതകള്‍ സംബന്ധിച്ച കൂടിയാലോചനകളും യോഗത്തിലുണ്ടായി. വോട്ടര്‍പട്ടികയിലെ അപാകത സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനുള്ള അപേക്ഷ നല്‍കാനുള്ള അവസാന തീയതിയായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത് ജൂലൈ എട്ടാണ്. ഈ സമയപരിധി കുറവാണ്. അതിനാല്‍ അപകാത നീക്കാനുള്ള തീയതി നീട്ടണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള എല്ലാ പ്രമുഖരും യോഗത്തിനെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതി അവലോകനവും നടന്നു. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ ഉണ്ടായില്ല. കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല ഉച്ചയോടെ ചുമതല ഏല്‍ക്കുന്നതു കൊണ്ടാണിത്.

ജൂലൈ നാലിന് മുന്നണിയുടെ വിശദയോഗം ഉച്ചക്കു മൂന്നുമണിക്ക് കോവളത്ത് നടക്കും. ഈ യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തലും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+