ഗുജറാത്ത് പ്രളയം: മരണസംഖ്യ 70 ആയി
ദില്ലി: ഗുജറാത്തിലെ പ്രളയത്തില്‍ എഴുപതോളം പേര്‍ മരിച്ചു. കഴിഞ്ഞ രാത്രി മുതല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വി. കെ. ഡുഗ്ഗാള്‍ പറഞ്ഞു.
കരസേനയും വ്യോമസേനയും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക കണക്കുകള്‍ പ്രകാരം മരണസംഖ്യം എഴുപതാണെന്ന് ഡുഗ്ഗാള്‍ അറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി ബി. കെ. ചതുര്‍വേദിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയും വൈദ്യുതാഘാതമേറ്റുമാണ് മിക്കവരും മരിച്ചത്. ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications