Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി ഏറ്റവും കുറവ് കേരളത്തിലെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഗ്ലോബല്‍ കറപ്ഷന്‍ വാച്ച്ഡോഗ് ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലും സെന്റര്‍ ഫോര്‍ മീഡിയാ സ്റഡീസും നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി ഏറ്റവും കൂടുതലുളള സംസ്ഥാനം ബീഹാറാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തിനു പിന്നില്‍ ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ആന്ധ്ര, മഹാരാഷ്ട, ഛത്തീസ്ഗഢ്, പഞ്ചാബ്, വെസ്റ് ബംഗാള്‍, ഒറീസ, ഉത്തര്‍പ്രദേശ് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ സ്ഥാനം. തലസ്ഥാനഗരിയായ ദില്ലി അഴിമതിയില്‍ 11-ാം സ്ഥാനത്താണ്. തമിഴ്നാട് 12-ാം സ്ഥാനത്താണ്. തമിഴ്നാടിനു പുറകിലായാണ് ഹരിയാന, ജാര്‍ഖണ്ഡ്, ആസാം, രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍. അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്ന ബീഹാറിനു തൊട്ടുമുന്‍പായാണ് ജമ്മു-കശ്മീരിന്റെ സ്ഥാനം.

എല്ലാ സംസ്ഥാനങ്ങളിലേയും 151 നഗരങ്ങളിലേയും 306 ഗ്രാമങ്ങളിലേയും പൊലീസ്, നിയമം, സ്കൂളുകള്‍, പൊതുവിതരണശൃംഖല എന്നിവയില്‍ പഠനം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവയില്‍ എല്ലാ വിഭാഗങ്ങളിലും അഴിമതി കുറവ് കേരളത്തിലും കൂടുതല്‍ ബീഹാറിലുമാണ്.

കഴിഞ്ഞ വര്‍ഷം കാര്യസാധ്യത്തിനായി ഇന്ത്യാക്കാര്‍ 21,068 കോടി കൈക്കൂലിയായി കൊടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. പരാതി രജിസ്റര്‍ ചെയ്യാനും ജാമ്യം ലഭിക്കാനും പൊലീസിന് കൈക്കൂലി നല്‍കേണ്ടി വരുന്നു. പൊലീസ് വകുപ്പുമായി ഇടപെടുന്ന 80 ശതമാനം പേര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നു.

അഴിമതി ഏറ്റവും കൂടുതല്‍ ആസാമിലെ പൊലീസ് വകുപ്പിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+