Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുനേതാക്കള്‍ സോണിയാഗാന്ധിയെ കണ്ടു

ദില്ലി: യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഇടതുപാര്‍ട്ടികളുടെ നേതാക്കളുമായി ജൂലൈ ഒന്ന് വെള്ളിയാഴ്ച ചര്‍ച്ച നടത്തി. സോണിയയുടെ ദില്ലിയിലെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച.

വ്യാഴാഴ്ച രാത്രി ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ചര്‍ച്ച നടത്താന്‍ ഇടതുനേതാക്കളെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശം കാരാട്ടും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുമാണ് ഇടതുപാര്‍ട്ടികളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. പൊതുമേഖലാസ്ഥാപനമായ ഭെല്ലിന്റെ പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് യുപിഎ-ഇടതു ഏകോപന സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്.

പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗം കണ്ടെത്തണമെന്ന് സോണിയ നിര്‍ദേശിച്ചതായി ചര്‍ച്ചക്കു ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ്ര

ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+