ആന്ധ്രയില്‍ നാല് നക്സലുകള്‍ കൊല്ലപ്പെട്ടു
കരീംനഗര്‍: ആന്ധ്രയിലെ ബന്ദനക്കലില്‍ ജൂലൈ ഒന്ന് വെള്ളിയാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയടക്കം നാല് സിപിഐ(എംഎല്‍) ജനശക്തി നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു.
നക്സലൈറ്റുകള്‍ യോഗം നടത്തിക്കൊണ്ടിരിക്കെയാണ് ഏററുമുട്ടലുണ്ടായത്. ജനശക്തി സംസ്ഥാന കമ്മറ്റിയംഗം റിയാസും ജില്ലാകമ്മറ്റിയംഗം ശ്രീശൈലമെന്ന വിജയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറുപേര്‍ രക്ഷപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ നിന്നും റൈഫിളുകളും റിവോള്‍വറുകളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications