Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് പ്രളയം: നഷ്ടം 2000 കോടി

അഹമ്മദാബാദ്: തുടര്‍ച്ചയായ ആറു ദിവസത്തെ പേമാരി സൃഷ്ടിച്ച പ്രളയത്തില്‍ ഗുജറാത്തിലെ വ്യവസായ മേഖലയ്ക്ക് 2000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

വ്യവസായ മേഖലയുടെ പ്രവര്‍ത്തനം പ്രളയത്തില്‍ സ്തംഭിച്ചതു കാരണം നഷ്ടം ഇനിയും കൂടിയേക്കുമെന്നാണ് വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വജ്ര-തുണി വ്യവസായത്തിന്റെ കേന്ദ്രമായ സൂറത്തിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. സൂറത്തിലെ വ്യവസായ മേഖലക്കു മാത്രം മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ആയിരം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ ഇവിടെ വ്യവസായം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

പ്രളയത്തെ തുടര്‍ന്ന് മിക്ക വ്യവസായ യൂണിറ്റുകളും പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. വഡോദരയില്‍ മിക്ക വ്യവസായ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായതിനാല്‍ വ്യവസായങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. വഡോദരയിലെ വ്യവസായ മേഖലയുടെ നഷ്ടം 250 കോടി രൂപയോളം വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+