കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഇടതുനേതാക്കളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരുമായി ഇടതുപാര്‍ട്ടികള്‍ക്കുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ ജൂലൈ ഒന്ന് വെള്ളിയാഴ്ച യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഇടതുപാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും.

സോണിയാഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി നടന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഇടതുനേതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, അര്‍ജുന്‍സിംഗ്, ശിവരാജ് പാട്ടില്‍, ഗുലാംനബി ആസാദ് എന്നിവരും പങ്കെടുത്തു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ ഭെല്ലിന്റെ പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് യുപിഎ-ഇടതു ഏകോപന സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുന്നത്.

സിംല സന്ദര്‍ശനത്തിന് ശേഷം ദില്ലിയില്‍ തിരിച്ചെത്തിയാലുടന്‍ ഇടതുനേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് നേരത്തെ സോണിയ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X