ഇടയ്ക്ക വിദ്വാന്‍ സുബ്രഹ്മണ്യന്‍ പോറ്റി ഷോക്കേറ്റു മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടയ്ക്ക വിദ്വാനും പ്രശസ്ത കൂടിയാട്ടം കലാകാരി മാര്‍ഗി സതിയുടെ ഭര്‍ത്താവുമായ സുബ്രഹ്മണ്യന്‍ പോററി(47) കൂടിയാട്ടവേദിയില്‍ ഷോക്കേറ്റു മരിച്ചു. ജൂണ്‍ 30 വ്യാഴാഴ്ച രാത്രി കൂടിയാട്ടം അവതരിപ്പിക്കാനായി സതി അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്.

കൂടിയാട്ട അവതരണത്തിനു മുന്നോടിയായി വേദിയില്‍ സ്ഥാപിച്ചിരുന്ന സ്പോര്‍ട്ട് ലൈറ്റ് ശരിയാക്കുമ്പോഴാണ് പോറ്റിക്ക് ഷോക്കേറ്റത്. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂടിയാട്ട പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന സിനിമക്കു വേണ്ടിയാണ് മാര്‍ഗി സതി കൂടിയാട്ടമവതരിപ്പിക്കാനൊരുങ്ങിയിരുന്നത്. ഇവര്‍ക്കു വേണ്ടി എല്ലായ്പ്പോഴും ഇടയ്ക്ക വായിച്ചിരുന്നത് പോറ്റിയായിരുന്നു.

മാര്‍ഗി ശാസ്ത്ര സാംസ്കാരിക കലാവേദിയിലെ സജീവപ്രവര്‍ത്തകരാണ് സതിയും സുബ്രഹ്മണന്‍ പോറ്റിയും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്