Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനനമുപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് സുധീരന്‍

ഒല്ലൂര്‍: കരിമണല്‍ ഖനനം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത പൊതുവേദിയില്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. പി.ആര്‍ ഫ്രാന്‍സിസ് അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും അടുത്ത വ്യക്തിബന്ധമുള്ളവര്‍ പദവികളിലെത്തുമ്പോള്‍ ജനഹിത തീരുമാനങ്ങള്‍ മാത്രമെടുക്കണമെന്ന് മോഹിക്കും. അതില്ലാതാകുമ്പോള്‍ വിമര്‍ശിക്കും. എതിര്‍പ്പ് പ്രശ്നങ്ങളോടു മാത്രമാണ്. കരിമണല്‍ ഖനനം ജനങ്ങള്‍ക്കെതിരായ വിഷയമാണ്.

ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴും താനിക്കാര്യം പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി വന്നപ്പോഴും പറയുന്നുവെന്നുമാത്രം. എന്തെല്ലാം ചര്‍ച്ചകളും നിബന്ധനകളും കൊണ്ടുവന്നാലും കരിമണല്‍ ഖനനം നടത്താനാകില്ലെന്നും സുധീരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ പ്രസംഗത്തിന് ശേഷമാണ് സുധീരന്‍ സംസാരിച്ചത്. കെഎസ്യു പ്രവര്‍ത്തകരായിരുന്ന കാലത്ത് സുധീരനുമായുണ്ടായിരുന്ന അടുത്ത സൗഹൃദബന്ധത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചതിനു ശേഷമായിരുന്നു സുധീരന്റെ ഈ വാക്കുകള്‍.

സുധീരന്റെ വിമര്‍ശനങ്ങളെ എതിര്‍ക്കുമ്പോളും ഉദ്ദേശശുദ്ധിയെ എതിരാളികള്‍ പോലും ചോദ്യം ചെയ്തിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+