Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗണ്‍സിലിംഗ്: പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ കൗണ്‍സിംലിഗ് നടത്തുന്നതിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്ന സമരം സംസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പലയിടത്തും പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.

കോഴിക്കോട് കൗണ്‍സിലിംഗ് തടയാന്‍ പ്രകടനമായെത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തിരുവനന്തപുരത്ത് കൗണ്‍സിലിംഗ് തടയാനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സമരക്കാര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.

തിരുവനന്തപുരത്ത് കൗണ്‍സിലിംഗ് തടയാനെത്തിയ ഡിവൈഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. മണ്‍വിളയില്‍ നിന്ന് മാര്‍ച്ച് ചെയ്തെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. കൊച്ചിയില്‍ കാക്കനാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ എന്‍ട്രന്‍സ് കൗണ്‍സിംലിഗ് കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ചും പൊലീസ് തടഞ്ഞു.

പാലിയോട് മേരിമാതാ എഞ്ചിനീയറിംഗ് കോളജിന്റെ ബസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുതകര്‍ത്തു. ശ്രീകാര്യത്തു വച്ചാണ് ബസ്സിനു നേരെ ആക്രമണമുണ്ടായത്.

കോഴിക്കോട് കൗണ്‍സിലിംഗിനെത്തിയ രണ്ടു പേരുടെ കാറുകള്‍ തകര്‍ത്തു. പൊലീസ് ജീപ്പിനു നേരെയും കല്ലെറിഞ്ഞു. കോഴിക്കോട് കൗണ്‍സിംലിഗ് കേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ സമരക്കാര്‍ തകര്‍ത്തു. വ്യാജ കാര്‍ഡുമായി എത്തിയവരാണ് അക്രമം നടത്തിയത്.

കൗണ്‍സിലിഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍സുരക്ഷാ സന്നാഹമാണ് സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+