എന്‍സിഐയോടുള്ള നിലപാട് ചര്‍ച്ച ചെയ്തില്ല: പാലൊളി
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയോട് എന്തു നിലപാട് സ്വീകരിക്കണമെന്നതിനെ കുറിച്ച് എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി.
ഇക്കാര്യത്തില്‍ സിപിഎം ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയോടുള്ള നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. എല്‍ഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാലൊളി.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ നീക്കമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ നിലപാടെന്ന് പാലൊളി പറഞ്ഞു.












Click it and Unblock the Notifications