Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സമരം ഗ്രൂപ്പുപോര് മറയ്ക്കാന്‍: രമേശ്

തൃശൂര്‍: പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്കിന് മറയിടാനാണ് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും തെരുവിലിറക്കി സിപിഎം അക്രമസമരം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജൂലൈ ഒന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്ന എസ്എഫ്ഐയുടെ ഒന്‍പത് ജില്ലാകമ്മറ്റികള്‍ പിടിച്ചടക്കിയ പിണറായി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ആസൂത്രിതസമരമാണ് കേരളത്തില്‍ നടക്കുന്നത്. പൊലീസിനെ ആക്രമിച്ച് രക്തസാക്ഷിത്വ പരിവേഷമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണ്.

സ്വാശ്രയ കോളജുകളുടെ പേരു പറഞ്ഞ് സിപിഎം നടത്തുന്ന ഈ അക്രമസമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. കെപിസിസി നിര്‍വാഹക സമിതി ചേര്‍ന്ന് ഇത്തരം സമരം പൊതുജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടാനാവശ്യമായ പ്രചരണം നടത്തും. സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍ക്കാരെടുക്കുന്ന ഏതൊരു നിലപാടിനും കെപിസിസിയുടെ പൂര്‍ണപിന്തുണയുണ്ടായിരിക്കും.

കേരളത്തില്‍ ഒരു വികസനപദ്ധതിയും വരരുതെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. എന്തൊക്കെ തടസങ്ങളുണ്ടായാലും സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് കേരളത്തിലെ യുവജനങ്ങള്‍ക്കാണ്. ഇത്തരം വലിയ പദ്ധതികള്‍ക്കായി സര്‍ക്കാരിന് ചില ഇളവുകള്‍ ചെയ്തുകൊടുക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+