ഇന്‍ഫോപാര്‍ക്ക് പുരാവസ്തുവല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് വിട്ടുകൊടുക്കരുതെന്ന് പറയാന്‍ അത് പുരാവസ്തുവല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുത്ത് സ്മാര്‍ട്ട്സിറ്റി വേണ്ടെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ബംഗാളില്‍ ഏത് പൊതുമേഖലാസ്ഥാപനവും വില്‍ക്കാം, കേരളത്തില്‍ അത് പാടില്ലെന്നതാണ് അവരുടെ നയം- ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനം ആഗ്രഹിക്കുന്നവര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളണം. 33,000 പേര്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ എല്ലാവരും സംഘടിക്കണം.
സ്മാര്‍ട്ട് സിറ്റിക്കായി മത്സരിച്ച സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കേരളത്തിന് പദ്ധതി ലഭിച്ചതെന്നും ഇപ്പോള്‍ ആ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications