Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോപാര്‍ക്ക് കൈമാറരുത്: എല്‍ഡിഎഫ്

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് എല്‍ഡിഎഫ് എതിരല്ലെന്നും എന്നാല്‍ പദ്ധതിക്കായി ഇന്‍ഫോ പാര്‍ക്ക് ദുബായ് സ്മാര്‍ട്ട് സിറ്റിക്ക് കൈമാറരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളിമുഹമ്മദ്കുട്ടി പറഞ്ഞു.

ഇന്‍ഫോ പാര്‍ക്ക് കൈമാറ്റം, കേരള പ്രതിനിധിയെ ഉള്‍പ്പെടുത്തല്‍, ഐടി വ്യവസായത്തിന്റെ കൊച്ചിയിലെ കുത്തക കൈമാറുക എന്നീ വ്യവസ്ഥകളെയാണ് ഇടതുമുന്നണി എതിര്‍ക്കുന്നത്. സ്മാര്‍ട്ട് സിറ്റിക്ക് ഇടതുമുന്നണി എതിരാണെന്ന പ്രചരണം അസംബന്ധമാണ്.

കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ വരുമ്പോള്‍ സര്‍ക്കാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ സര്‍ക്കാരിന്റെ അധികാരങ്ങളെ തന്നെ കവര്‍ന്നെടുക്കുന്ന വ്യവസ്ഥകളെ അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നല്ല നിലയില്‍ വികസിപ്പിച്ചെടുത്ത സ്ഥാപനമാണ് ഇന്‍ഫോപാര്‍ക്ക്. അത് വിട്ടുകൊടുക്കരുത്. അക്കാരണത്താല്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ പിന്‍മാറട്ടെ.

ഇന്‍ഫോപാര്‍ക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ല- പാലൊളി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടത്തണം. വാര്‍ഡ് വിഭജനത്തില്‍ അപാകതകളുണ്ട്. അത്തരം ആശങ്കകള്‍ മാറ്റണം. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കണം.

തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുറക്കാട് തീരത്തെ കരിമണല്‍ ഖനനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. ഈ പ്രദേശങ്ങളില്‍ കടലും കായലും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതാണ്. എല്ലാ വിഭാഗം ജനങ്ങളുടെ എതിര്‍പ്പും പദ്ധതിക്കുണ്ട്. അതിനാല്‍ പദ്ധതിയുമായി മുന്നോട്ടു പോകരുത് .

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മുന്നണി യോഗമാണ്. എ. കെ. ആന്റണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെപ്പറ്റി ചര്‍ച്ച നടത്താനായില്ല. ആ വീഴ്ച യോഗം അംഗീകരിച്ചതായും പാലൊളി പറഞ്ഞു.

ജൂലൈ അഞ്ചിന് ദേശീയതലത്തില്‍ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതു പണിമുടക്കിന് എല്ലാവിധ പിന്തുണയും ഇടതുമുന്നണി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+