എസ്എസ്എല്‍സി: രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: 2001 മുതല്‍ 2005 വരെയുള്ള എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പര്‍ അച്ചടിയുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജിയിന്മേലാണ് ഈ ഉത്തരവുണ്ടായത്.
ജൂലൈ അഞ്ചിനകം രേഖകള്‍ ഹാജരാക്കാനാണ് ഉത്തരവ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ചുള്ള അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് വിടണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
കൊച്ചിയിലെ സാമൂഹിക സംഘടനയായ കാരുണ്യയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചാദ്യപേപ്പര്‍ അച്ചടിക്കരാര്‍ നല്‍കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.












Click it and Unblock the Notifications