ജൂലൈ അഞ്ചിന് കേരളത്തില്‍ പൊതുപണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ജൂലൈ അഞ്ചിന് കേരളത്തില്‍ പൊതുപണിമുടക്ക് നടത്തും. 24 മണിക്കൂര്‍ പണിമുടക്ക് ജൂലൈ നാല് അര്‍ധരാത്രി ആരംഭിക്കും.
കടകള്‍ അടച്ചും യാത്ര ഒഴിവാക്കിയും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി നേതാക്കളായ പി. കെ. ഗുരുദാസനും സി. ദിവാകരനും ആവശ്യപ്പെട്ടു.
പാല്‍, ആശുപത്രി, ജലവിതരണം, പത്രം എന്നിവയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications