കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സ്വാശ്രയമാനേജ്മെന്റുകളെ സഹായിക്കുന്നു: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനാണ് കൗണ്‍സിലിംഗ് സെന്ററുകള്‍ക്ക് മുമ്പില്‍ വേലികെട്ടി സമരക്കാരെ തടയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.

മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനകൗണ്‍സില്‍ കേന്ദ്രത്തിലേക്കുള്ള എസ്എഫ്ഐ- ഡിവൈഎഫ്ഐ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ ഫീസ് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കനത്ത വില നല്‍കേണ്ടി വരും. വരുംദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകും. അന്യസംസ്ഥാനത്ത് നിന്ന് പൊലീസിനെയും പട്ടാളത്തിനെയും ഇറക്കി സമരക്കാരെ നേരിടാന്‍ ശ്രമിച്ചാലും ഫലമുണ്ടാകില്ല.

സ്വാശ്രയ കോളജുകളില്‍ 50 ശതമാനം ഫീസ് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെയാണ് എ.കെ. ആന്റണി ഇത്തരം കോളജുകള്‍ കൊണ്ടുവന്നത്. അത് നല്ലൊരു ആശയമായിരുന്നു. എന്നാല്‍ ഇപ്പോഴത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ സമരം ശക്തമാക്കും.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതി. 20 സീറ്റില്‍ ഒന്നു മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ആ താക്കീത് കണ്ടില്ലെന്ന് നടിക്കുകയാണ്. അതില്‍ നിന്ന് പാഠം ഉള്‍ക്കൊളളാതെയാണ് സര്‍ക്കാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്- വി.എസ് പറഞ്ഞു.

കോഴിക്കോട് നടന്ന മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിന് എസ്എഫ്ഐ നേതൃത്വം നല്‍കുമെന്ന് രാജേഷ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X