ആന്ധ്രയില്‍ ആശുപത്രിയില്‍ സ്ഫോടനം: ഒരു മരണം
ഹൈദരാബാദ്: ആന്ധ്രയിലെ വാറംഗലില്‍ ജൂലായ് രണ്ട് ശനിയാഴ്ച ഒരു സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ആറുപേര്‍ പൊലീസുകാരാണ്. ഇവരില്‍ മൂന്നു പൊലീസുകാരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിനു പിന്നില്‍ നക്സലൈറ്റുകളാണെന്നു കരുതുന്നു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനടുത്ത് ഒരു ബാഗില്‍ ഒളിപ്പിച്ചിരുന്ന നാടന്‍ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ശങ്കര്‍ എന്ന സന്ദര്‍ശകനാണ് മരിച്ചത്. കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ചികിത്സാസാധനങ്ങള്‍ ആശുപത്രിയിലേക്കു കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയാണ് സ്ഫോടനമുണ്ടായത്.
കഴിഞ്ഞ ദിവസം കരീംനഗറില്‍ പൊലീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന നേതാവടക്കം മൂന്നു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications