തമിഴ്നാട്ടിലെ പടക്കശാലയില്‍ തീ പിടിച്ച് 10 മരണം
മധുര: തമിഴ്നാട്ടിലെ ശിവകാശിക്കടുത്ത മീനമ്പട്ടിയില്‍ ഒരു പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
ജൂലായ് രണ്ട് ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് വടിവേല്‍ ഫയര്‍ വര്‍ക്ക്സ് എന്ന സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായത്. സംഭവം നടന്ന സ്ഥലത്തു നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ നിന്നു വരെ തീ കത്തുന്നതു കാണാമായിരുന്നു.
അപകടത്തില്‍ പെട്ടവരെല്ലാം ഫാക്ടറി ജീവനക്കാരാണ്. പരിക്കേറ്റവരെ ശിവകാശിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications