ഹരിയാനയില്‍ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ മരിച്ചു
ചണ്ഡീഗഢ്: ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു.
ജൂലായ് രണ്ട് ശനിയാഴ്ച രാവിലെ ഭൂമി സംബന്ധമായാണ് തര്‍ക്കമുണ്ടായത്. ഭൂമി വാങ്ങിച്ചയാളും സംഘവും ഭൂമി ഏറ്റെടുക്കാന്‍ ചെന്നപ്പോള്‍ വിറ്റയാള്‍ അതു നല്‍കാന്‍ മടി കാണിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതെത്തുടര്‍ന്ന് ഭൂമി വാങ്ങിയയാളുടെ സംഘാംഗങ്ങള്‍ വെടിവച്ചതാണ് മൂന്നുപേരുടെ മരണത്തിനിടയാക്കിയത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശമാകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവസ്ഥലത്ത് കനത്ത പൊലീസ് സന്നഹമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.












Click it and Unblock the Notifications