ഗുജറാത്തിന് 500 കോടി രൂപയുടെ ദുരിതാശ്വാസം
ഗാന്ധിനഗര്‍: പ്രളയദുരന്തം നേരിടുന്ന ഗുജറാത്തിന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ 500 കോടി രൂപയുടെ അടിയന്തിര ദുരിതാശ്വാസം പ്രഖ്യാപിച്ചു.
നഷ്ടങ്ങളുടെ വിശദമായ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയതിനു ശേഷം കൂടുതല്‍ ദുരിതാശ്വാസം നല്‍കുന്നത് പരിഗണിക്കുമെന്ന് ശിവരാജ് പാട്ടില്‍ പറഞ്ഞു.
ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററിലൂടെ നിരീക്ഷണം നടത്തിയതിനു ശേഷമാണ് പാട്ടില്‍ ദുരിതാശ്വാസം പ്രഖ്യാപിച്ചത്.
ഗുജറാത്ത് പ്രളയത്തില്‍ 94 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. അടുത്ത ദിവസങ്ങളിലും മഴ തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും. സൈന്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications