Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് പ്രളയം: മരണം 123 ആയി

അഹമ്മദാബാദ്: ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 123 ആയി. രണ്ടര ലക്ഷത്തോളം ആളുകളെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലിന് മോശമായ കാലാവസ്ഥ കാരണം പര്യടനം നിര്‍ത്തിവയ്ക്കേണ്ടിവന്നു.

രണ്ട് ദിവസം കൂടി കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. മഴ ഇനിയും തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളായേക്കും. ഗുജറാത്തിലെ മിക്ക നദികളും ഡാമുകളും കരകവിഞ്ഞൊഴുകുകയാണ്.

പ്രളയബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി ഭക്ഷണ പാക്കറ്റുകളെത്തിക്കുന്നുണ്ട്. കരസേനയും നാവികസേനയും വ്യോമസേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+