കോട്ടയത്ത് മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചു
കോട്ടയം: ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ് ചെയ്തു നീക്കി.
കെഎസ്ആര്‍ടിസി വേണാട് ലിമിറ്റഡ് സ്റോപ്പ് ഓര്‍ഡിനറി ബസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ തടയാന്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഉദ്ഘാടന ചടങ്ങിലേക്ക് തള്ളിക്കയറാനായെത്തിയ പ്രവര്‍ത്തകരെ പൊലീസ് പെട്ടെന്നു തന്നെ നീക്കം ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് ഉദ്ഘാടനവേദിക്ക് പരിസരം നിയോഗിച്ചിരുന്നത്.












Click it and Unblock the Notifications