കോള കമ്പനിയുടെ പെര്‍മിറ്റ് പിന്‍വലിക്കുന്നു
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ പെര്‍മിറ്റ് പുതുക്കണമെന്ന കമ്പനിയുടെ അപേക്ഷ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തള്ളാനൊരുങ്ങുന്നു.
പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ തള്ളാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി ബോര്‍ഡ് നോട്ടീസയച്ചു.
ഫാക്ടറിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളിലും ഫാക്ടറിയുടെ സമീപമുള്ള കോളനിയിലെ കിണറുകളിലെ വെള്ളത്തിലും ലോഹാംശവും കാഡ്മിയവും എന്തുകൊണ്ടാണ് കാണപ്പെടുന്നതെന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കമ്പനിക്ക് കഴിയാത്തിനാലാണ് പെര്‍മിറ്റ് പിന്‍വലിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരുങ്ങുന്നത്.
കാഡ്മിയം പോലുള്ള അപകടകരമായ വസ്തു ഫാക്ടറിയുടെ മാലിന്യത്തില്‍ അനുവദീനയമായ പരിധിയിലും കവിഞ്ഞ് കാണപ്പെട്ടതിന് മതിയായ വിശദീകരണം നല്‍കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ലെന്ന് ബോര്‍ഡ് മെംബര്‍ സെക്രട്ടറി എസ്. ഡി. ജയപ്രസാദ് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications