Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് ശനിയാഴ്ചയും സംഘര്‍ഷം, ലാത്തിയടി

കോഴിക്കോട്: സാങ്കേതിക തകരാറുമൂലം കഴിഞ്ഞ ദിവസം തടസ്സപ്പെട്ട മെഡിക്കല്‍ കൗണ്‍സലിംഗ് എല്ലാ കേന്ദ്രങ്ങളിലും പുനരാരംഭിച്ചു. കോഴിക്കോട് കൗണ്‍സിലിംഗ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയും സംഘര്‍ഷമുണ്ടായി. അമ്പതോളം പേരെ പൊലീസ് അറസ്റ് ചെയ്തു.

കോഴിക്കോട് പ്രകടനമായി വന്ന എസ്എഫ്ഐക്കാര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കു നേരെ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ഗ്രനേഡുകളും എറിഞ്ഞു.

അല്‍പസമയത്തേക്കു പിന്‍മാറിയെങ്കിലും സമരക്കാര്‍ വീണ്ടും തിരിച്ചെത്തി പൊലീസിനു നേര്‍ക്ക് കല്ലേറു നടത്തി. നേരത്തെ കൗണ്‍സിലിംഗ് കേന്ദ്രത്തിലേക്ക് ജാഥയായി വന്നാണ് എസ്എഫ്ഐക്കാര്‍ പ്രതിഷേധമാരംഭിച്ചത്. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികളെ അറസ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്ന വാഹനം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

കൗണ്‍സിലിംഗ് ആരംഭിച്ച ജൂലായ് ഒന്നിന് കമ്പ്യൂട്ടര്‍ തകരാറുമൂലം നാലു മണിക്കൂറോളം കൗണ്‍സിലിംഗ് നിര്‍ത്തിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+