പ്രക്ഷോഭത്തിനിടയിലും കൗണ്‍സിലിംഗ് തുടരുന്നു
കോഴിക്കോട്: വിദ്യാര്‍ഥികളുടെ പ്രക്ഷോഭം സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയ്ക്കിടയിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജ് സീറ്റുകളിലേക്കുള്ള കൗണ്‍സിലിംഗ് തുടരുന്നു. എല്ലാ കേന്ദ്രങ്ങളിലും സംഘര്‍ഷമുണ്ടായെങ്കിലു കൗണ്‍സിലിംഗ് എവിടെയും തടസപ്പെട്ടില്ല.
കൊച്ചിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 വിദ്യാര്‍ഥികള്‍ക്കും രണ്ട് അസിസ്റന്റ് കമ്മിഷണര്‍മാരുള്‍പ്പെടെ 18 പൊലീസുകാര്‍ക്കും പരിക്കേറ്റു. അസിസ്റന്റ് കമ്മിഷണര്‍മാരായ ശശികുമാര്‍, ലൈലാറാം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃക്കാക്കരയിലെ കൗണ്‍സിലിംഗ് കേന്ദ്രത്തിന് അടുത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിന് ശേഷമാണ് പ്രക്ഷോഭം നടത്തുന്ന പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയത്.
കോഴിക്കോട് ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി. എം. ബിജുവിന് ഗുരുതരമായി പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭം നടത്തിയതിന് കോഴിക്കോട് എഴുപതിലേറെ പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഒരു കെഎസ്ആര്‍ടിസി ബസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തു.












Click it and Unblock the Notifications