Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലും തിരുവനന്തപുരത്തും സംഘര്‍ഷം

കൊച്ചി: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ സീറ്റുകളിലേക്കുള്ള കൗണ്‍സിലിംഗ് തടയാനുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ ശ്രമം കൊച്ചിയിലും തിരുവനന്തപുരത്തും സംഘര്‍ഷം സൃഷ്ടിച്ചു.

കൊച്ചിയില്‍ കാക്കനാട്ട് എന്‍ജിനീയറിംഗ് കൗണ്‍സിലിംഗ് കേന്ദ്രം ഉപരോധിക്കാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കാക്കനാട് പ്രസ് അക്കാദമി പരിസരത്തു നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരും പൊലീസുമായാണ് ഏറ്റുമുട്ടലുണ്ടായത്.

തിരുവനന്തപുരത്ത് കൗണ്‍സിലിംഗ് കേന്ദ്രം ഉപരോധിച്ച എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കോഴിക്കോട് കൗണ്‍സിലിംഗ് കേന്ദ്രം ഉപരോധിച്ച മത്തായി ചാക്കോ എംഎല്‍എയെ അറസ്റു ചെയ്യാന്‍ പൊലീസ് ശ്രമിച്ചതോടെ സമരക്കാര്‍ കല്ലേറു നടത്തി. കൗണ്‍സിലിംഗ് കേന്ദ്രം ഉപരോധിക്കാന്‍ ശ്രമിച്ചതിനു ശേഷം ഡിവൈഎഫ്ഐക്കാര്‍ പിരിഞ്ഞു പോയപ്പോള്‍ പിന്നില്‍ നിന്നിരുന്ന മത്തായി ചാക്കോയെ അറസ്റു ചെയ്യാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് കല്ലേറുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+