തൊഴില്‍രഹിതരായ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ വര്‍ദ്ധന
തിരുവനന്തപുരം: വ്യവസായങ്ങളുടെ കുറവും ആവശ്യമായ സാഹചര്യങ്ങളില്ലാത്തതും മൂലം കേരളത്തിലെ തൊഴില്‍രഹിതരായ പ്രൊഫഷണലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അടുത്തു തന്നെ ഇത് നിയന്ത്രണാതീതമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം കൂടുതല്‍ ഉദാരമാക്കിയതോടെയാണ് തൊഴില്‍രഹിതരായ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുന്നത്. ഇപ്പോള്‍ സ്വാശ്രയകോളജുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ആവശ്യമായ തൊഴില്‍ നല്‍കാന്‍ നിലവിലുള്ള തൊഴിലവസരങ്ങള്‍ തീരെ അപര്യപ്തമാണ്. ഇപ്പോഴുള്ള പ്രൊഫഷണലുകളേക്കാള്‍ ഇരട്ടി പ്രൊഫഷണല്‍ ബിരുദധാരികളാണ് ഇനിയുള്ള വര്‍ഷങ്ങളില്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങാന്‍ പോകുന്നത്.
3.18 കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഏതാണ് 40 ലക്ഷം പേര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് ജോലി ലഭിക്കുന്നതും കാത്തിരിക്കുന്നുണ്ട്. ഇവരില്‍ 1,59,000 പേര്‍ ഉയര്‍ന്ന പ്രൊഫഷണല്‍ യോഗ്യത നേടിയവരാണ്. കൃത്യമായ കണക്ക് ഇതിലും കൂടുതലായിരിക്കും. മറ്റൊരു പ്രത്യേകത കേരളത്തില്‍ ജോലിയന്വേേഷിക്കുന്നവരില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്നതാണ്. 40 ലക്ഷത്തില്‍ 23.1 ലക്ഷം ഉദ്യോഗാര്‍ത്ഥികളും സ്ത്രീകളാണ്.












Click it and Unblock the Notifications