സര്‍ക്കാര്‍ വിരുദ്ധനിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടില്ല: മുരളി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് എടുക്കണമെന്ന്എന്‍സിഐ ആഭിമുഖ്യമുള്ള എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍സിഐ പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. പാലക്കാട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനനുകൂലമായി കൈപൊക്കരുതെന്ന് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ സര്‍ക്കാരിന് അനുകൂലമായി കൈപൊക്കുന്നവര്‍ക്ക് പിന്നെ എന്‍സിഐയില്‍ സ്ഥാനമുണ്ടാവില്ല. നിശ്ചിത തീയതിക്ക് മുമ്പ് രാജിവക്കണമെന്നും എംഎല്‍എമാരോട് ആവശ്യപ്പെട്ടില്ല.
സ്വാശ്രയ കോളജുകള്‍ക്കെതിരെ സമരം ചെയ്യുന്ന കെഎസ്യു ഇന്ദിര പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ്. ഇത് തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications