സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ല: ചെന്നിത്തല
തിരുവനന്തപുരം: പാര്‍ട്ടിക്കകത്തുണ്ടായിരുന്ന ഗ്രൂപ്പ് വഴക്കുകള്‍ മൂലം സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാതെ പോയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ്രമേശ് ചെന്നിത്തല പറഞ്ഞു.
തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിഹരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. മഹിളാകോണ്‍ഗ്രസ്സിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാകോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനശൈലി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മഹിളാകോണ്‍ഗ്രസ്സ് ഒരു സമരസംഘടനയായി മാറണം. പുതിയ ആളുകളെ കടന്നുവരാന്‍ സമ്മതിക്കാത്ത ഒരു ശൈലി മഹിളാ കോണ്‍ഗ്രസ്സിലുണ്ടായിരുന്നു. അത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications