നാരായണ്‍ റാണെയെ ശിവസേനയില്‍ നിന്ന് പുറത്താക്കി
മുംബൈ: മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ നാരായണ്‍ റാണെയെ ശിവസേനയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി തലവന്‍ ബാല്‍ താക്കറെ പ്രഖ്യാപിച്ചു.
നാരായണ്‍ റാണെ തന്നെ വഞ്ചിച്ചതായി താക്കറെ പറഞ്ഞു. ജൂലൈ മൂന്ന് ഞായറാഴ്ച ശിവസേനാ എംഎല്‍എമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താക്കറെ.
ശിവസേനയുടെ ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണെ ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് താക്കറെ ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭയിലെ പുതിയ പ്രതിപക്ഷനേതാവിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് താക്കറെ അറിയിച്ചു.
പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം റാണെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച റാണെ എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications