എന്‍എസ്എസ്-എസ്എന്‍ഡിപിയുമായി ബിജെപി ധാരണയ്ക്ക്
തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ്സുമായും എസ്എന്‍ഡിപിയുമായും ധാരണയ്ക്ക് ശ്രമിക്കാന്‍ തിരുവല്ലയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
ബിജെപി ദേശീയ സെക്രട്ടറി എല്‍.ഗണേഷാണ് യോഗത്തിനു ശേഷം ഇക്കാര്യം അറിയിച്ചത്. ബിജെപിയ്ക്ക് വളരാന്‍ അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും വോട്ടു ചെയ്യില്ലെന്നും എല്‍.ഗണേശ് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായും ജില്ലാതലത്തില്‍ ധാരണയുണ്ടാക്കാന്‍ ബിജെപി ശ്രമിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ധാരണകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ ദേശീയ നയങ്ങള്‍ തടസമാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് തീരുമാനിക്കുന്നത്- ഗണേശ് പറഞ്ഞു.
ഗണേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഒ.രാജഗോപാല്‍, പി.എസ്. ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications