Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് അനീതി കാട്ടി: കാതോലിക്ക ബാവ

കൊച്ചി: സഭാതര്‍ക്ക പ്രശ്നത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തോട് കടുത്ത അനീതി കാട്ടിയെന്ന് യാക്കോബായ വിഭാഗത്തിന്റെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ആരോപിച്ചു.

തൃക്കുന്നത്ത് സെമിനാരിക്കു മുമ്പില്‍ നിരാഹാര സമരം നടത്തുന്ന കാതോലിക്കാ ബാവ സമരപന്തലില്‍ വച്ചെഴുതിയ വില്‍പ്പത്രത്തിലാണ് ഇങ്ങനെ പറയുന്നത്. മരണം വരെ നിരാഹാരം തുടരുമെന്നും കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.

സഭാതര്‍ക്ക പ്രശ്നത്തില്‍ ഇതുവരെ യാക്കോബായ വിഭാഗത്തോട് അനീതി കാട്ടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ യാക്കോബായ വിഭാഗത്തിന്റെ 17 പള്ളികള്‍ പൂട്ടിച്ചു. തൃക്കുന്നത്ത് സെമിനാരിയുടെ കാര്യത്തിലും വഞ്ചനാപരമായ നിലപാടാണ് യുഡിഎഫ് കൈകൊണ്ടത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇരുവിഭാഗങ്ങളോടും നിഷ്പക്ഷമായ നിലപാട് കൈകൊണ്ട കെ. കരുണാകരന്റെ മാതൃക ഉമ്മന്‍ചാണ്ടി പിന്തുടരണമെന്ന് വില്‍പ്പത്രത്തില്‍ ആവശ്യപ്പെട്ടു.

തന്റെ ആരോഗ്യസ്ഥിതി വഷളായാല്‍ ആശുപത്രിയിലേക്ക് മാറ്റരുതെന്നും വില്‍പ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

മൗനവ്രതം തുടരുന്ന കാതോലിക്ക ബാവയെ അനുനയിപ്പിക്കാനും സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. സെമിനാരിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+