സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: ജൂലൈ രണ്ട് ശനിയാഴ്ച തുടങ്ങിയ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച സമാപിക്കും. സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച തുടങ്ങും.
പുതുതായി രൂപീകരിച്ച സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലകള്‍ വിഭജിക്കുന്ന കാര്യമാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലകള്‍യോഗത്തില്‍ വിഭജിക്കും. ദേശാഭിമാനിയുടെ ചുമതല വഹിക്കുന്ന പി. കരുണാകരന് പകരംവി.ദക്ഷിണാമൂര്‍ത്തിക്ക് ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനം നല്‍കിയേക്കും.
പാര്‍ട്ടി പ്രസിദ്ധികരണങ്ങളുടെ പൂര്‍ണ്ണനിയന്ത്രണം ഔദ്യോഗിക നേതൃത്വത്തിന് കീഴില്‍ കൊണ്ടുവന്നേക്കും. പുരോഗമന കലാ സാഹിത്യ സംഘത്തില്‍ അണിനിരന്നിട്ടുള്ളഭൂരിഭാഗം എഴുത്തുകാരും പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് എതിരായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications