തിങ്കളാഴ്ച ഡിവൈഎഫ്ഐയുടെ നിയമസഭാ മാര്‍ച്ച്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള കൗണ്‍സിലിംഗിനെതിരെ ഉപരോധ സമരം തുടരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ. എന്‍. ബാലഗോപാല്‍, സംസ്ഥാന സെക്രട്ടറി എ. പ്രദീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ജൂലൈ നാല് തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. തിങ്കളാഴ്ച എല്ലാം ജില്ലാകേന്ദ്രങ്ങളിലേക്കും യുവജനമാര്‍ച്ച് സംഘടിപ്പിക്കും.
സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് വരുംദിവസങ്ങളില്‍ ഉപരോധം ശക്തിപ്പെടുത്തുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സാങ്കേതിക തകരാര്‍ മൂലം കൗണ്‍സിലിംഗ് മുടങ്ങിയതു പോലുള്ള സംഭവങ്ങള്‍ ഇനിയുമുണ്ടാകും. കൗണ്‍സിലിംഗ് തടയാന്‍ എല്ലാ തരത്തിലും ശ്രമിക്കും. സമരം അക്രമാസക്തമാണെന്ന് വരുത്തിതീര്‍ത്ത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications