Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനകാര്യം തീരുമാനിച്ചിട്ടില്ലെന്ന് ജേക്കബ്

കൊച്ചി: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ലയിക്കണമോ അതോ പ്രത്യേക പാര്‍ട്ടിയായി കരുണാകരന്റെ മുന്നണിയില്‍ തുടരണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് പറഞ്ഞു.

ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് വിട്ട മറ്റ് പാര്‍ട്ടികളുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് അറിയില്ലെന്നും ജേക്കബ് കൂട്ടിച്ചേര്‍ത്തു.

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ യഥാര്‍ഥ പ്രതി രാജന്‍ ചാക്കോയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണ്. ഇയാളുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

സഭാതര്‍ക്കത്തില്‍ മുഖ്യമന്ത്രി പക്ഷം പിടിക്കുന്നത് നീതികേടാണ്. മുഖ്യമന്ത്രിക്ക് വ്യക്തിപമാരയ നിലപാടുണ്ടാവാമെങ്കിലും ആ സ്ഥാനത്തിരുന്നു കൊണ്ട് പക്ഷം പിടിക്കുന്നത് ശരിയല്ലെന്ന് ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+