കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷ താത്പര്യം നോക്കുന്നവര്‍ക്ക് വോട്ട്

  • By Super
Google Oneindia Malayalam News

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ താല്‍പര്യം നോക്കുന്നവര്‍ക്ക് വോട്ടു നല്‍കാന്‍ എന്‍എസ്എസ്-എസ്എന്‍ഡിപി നേതാക്കളുടെ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കരുംഎസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗത്തിന് ശേഷം അറിയിച്ചതാണ് ഇക്കാര്യം.

ഭൂരിപക്ഷ സമുദായങ്ങലുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികളുടെ മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ വോട്ട് ചെയ്യുമെന്ന് ഇരുവരും വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇരുസംഘടനകളും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതല ഏകോപന സമിതികള്‍ രൂപീകരിക്കും.

എല്ലാ രംഗത്തേക്കും സ്വാശ്രയമേഖലയെ കടത്തിവിട്ട് പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. എല്ലാ തസ്തികകളിലേക്കുമുള്ള നിയമനത്തിന് അഭിമുഖം ഏര്‍പ്പെടുത്താനുള്ള പിഎസ്സിയുടെ നീക്കം മെറിറ്റ് ലിസ്റില്‍ വെള്ളം ചേര്‍ത്ത് ആളുകളെ തിരുകികയറ്റുന്നതിന് വേണ്ടിയാണെന്ന് യോഗം ആരോപിച്ചു.

വിദേശ ഏജന്‍സിക്ക് പകരം ഇവിടെയുള്ള കഴിവുള്ളവരെ സ്മാര്‍ട്ട് സിറ്റി പദ്ധതി ഏല്പിക്കുകയാണ് വേണ്ടെന്നും യോഗം വിലയിരുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X