ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം; അസിസ്റന്റ് ഗ്രേഡ് പരീക്ഷ തടസപ്പെട്ടു
തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റന്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയമുയര്‍ന്നു. ഇതേ തുടര്‍ന്ന് ഒരു കേന്ദ്രത്തിലെ പരീക്ഷ തടസപ്പെട്ടു.
10 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. തിരുവനന്തപുരത്ത് ശാസ്തമംഗലം രാജാ കേശവദാസ് സ്മാരക എച്ച്എസ്എസിലെ പരീക്ഷയാണ് തടസപ്പെട്ടത്. മറ്റൊല്ലാ കേന്ദ്രങ്ങളിലും പരീക്ഷ തടസമില്ലാതെ നടന്നു.
പരീക്ഷാകേന്ദ്രത്തില്‍ കൊണ്ടുവന്ന ചോദ്യപേപ്പര്‍ കെട്ട് പൊട്ടിച്ച നിലയിലാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ മുടങ്ങിയത്. ഇവരെ പൊലീസ് ഇടപെട്ട് സമാധാനിക്കുകയും പരീക്ഷ ആരംഭിക്കുകയും ചെയ്തെങ്കിലും എഐവൈഎഫ് പ്രവര്‍ത്തകര്‍ പരീക്ഷാ ഹാളിലേക്ക് കയറി പരീക്ഷ തടസപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications